വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാർ; ശ്രദ്ധിക്കൂ‘പണി’ ഒഴിവാക്കാം…
ഓർക്കുക, നിർദോഷമെന്നു കരുതി ഫോർവേഡ് ചെയ്യുന്ന പലതും സൈബർ നിയമപ്രകാരം കുറ്റകരമാണ്. കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ അനുസരിച്ച് കേസെടുക്കും. 2 ലക്ഷം രൂപ മുതൽ പിഴ അടയ്ക്കേണ്ടി വരും. ഒപ്പം 5 വർഷം വരെ തടവും. കേരള പൊലീസിലും സാങ്കേതികവിദ്യ ഒരുപാട് മാറിയിട്ടുണ്ട്. വിദേശത്തിരുന്നു പോസ്റ്റ് ഷെയർ ചെയ്താൽ പോലും ആരാണു ചെയ്തതെന്നു തിരിച്ചറിയാൻ വഴിയുണ്ട്.
- സ്വയം വിലയിരുത്തുക: സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതു ശരിയാകാൻ ഇടയുണ്ടോ എന്നു ചിന്തിക്കുക.
- വിദഗ്ധാഭിപ്രായം തേടാം: വസ്തുത ശരിയാണോ എന്നറിയാൻ വിദഗ്ധരെ സമീപിക്കാം.
- കളിയോ കാര്യമോ: തമാശ ലക്ഷ്യമിട്ടുള്ള ഭാവനാസൃഷ്ടിയാണോ സന്ദേശം എന്നു പരിശോധിക്കുക.
- ഉറവിടം ഏത് : ഏതു വെബ്സൈറ്റിൽ നിന്നുള്ള വാർത്ത, ആധികാരികത എത്രത്തോളം എന്നു പരിശോധിക്കാം.
- എഴുതിയത് ആര്: വാർത്ത ആരെഴുതിയതാണെന്നു നോക്കാം, ശരിക്കുള്ള പേരാണോ വ്യാജമാണോ?
- രേഖകൾ യഥാർഥമോ: വാർത്തയുടെ രേഖകൾ എന്ന മട്ടിൽ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിച്ച് ഉറപ്പാക്കാം.
മറ്റാരെങ്കിലും പോസ്റ്റിട്ടാലും വാട്സാപ് അഡ്മിൻ കുടുങ്ങും. ഇത്തരം സംഭവമുണ്ടാകുമ്പോൾ പോസ്റ്റിട്ടയാളുടെ പേരും വിവരങ്ങളും പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സഹിതം പൊലീസിൽ പരാതി നൽകുകയാണ് അഡ്മിൻ ചെയ്യേണ്ടത്.