പുനലൂര്‍ നിന്നും എറണാകുളത്തേക്ക് ജൈത്ര യാത്ര തുടങ്ങിയിട്ട് ഇത് 25 -)o വര്‍ഷം ..

For timings visit: www.kbuses.in

Punalur to Ernakulam Timings

Ernakulam to Punalur Timings

തെക്കന്‍ കേരളത്തിലെ കൊല്ലം ജില്ലയില്‍ തമിഴ് നാടുമായി അടുത്ത് കിടക്കുന്ന പട്ടണമാണ് പുനലൂര്‍ ….തമിഴ് വാക്കുകളായ പുനല്‍(വെള്ളം)ഊര്(പട്ടണം/ഗ്രാമം ) എന്നീ വാകുകളില്‍ നിന്ന് രൂപപ്പെട്ടതാണ് പുനലൂര്‍ എന വാക്ക് ..കല്ലട ആറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തില്‍ ലോകപ്രശസ്തമായ ഒരു തൂക്കുപാലം ചരിത്ര സ്മാരകമായി ഇന്നും നിലകൊള്ളുന്നു…
തമിഴ് നാടുമായുള്ള വാണിജ്യ ബന്ധത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഈ പട്ടണത്തില്‍ നിന്നും അറബിക്കടലിന്റെ രാജ്ഞിയായ കൊച്ചിയിലേക്ക് ശരണ്യ സര്‍വീസ് ആരംഭിച്ചിട്ട് ഇത് 25-)o വര്‍ഷം….KL 2 B 3333 എന്ന ബസ്സാണ് ഈ റൂട്ടില്‍ ആദ്യം സര്‍വീസ്
നടത്തിയത് അതും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ (1994)….,,,അന്ന് ഇത് ലിമിറ്റഡ് സ്റ്റോപ്പ്‌ ഓര്‍ഡിനറി സര്‍വീസ് ആയിരുന്നു.ശരണ്യ മോട്ടോര്‍സിന്‍റെ ആദ്യ ദീര്‍ഘ ദൂര സര്‍വീസ് എന്ന പ്രത്യേകതയും ഈ പെര്‍മിറ്റ്‌ നു തന്നെ അവകാശപ്പെട്ടതാണ്..
KL 2 B 3333 നു ശേഷം,KL 01 N 8888,KL 01 X 8888,KL 24 7007,KL 24 E 678 എന്നീ ബസ്സുകള്‍ പല കാലഘട്ടങ്ങളിലായി 2012 വരെ ഈ റൂട്ടില്‍ ഓടിയിട്ടുണ്ട്…
യാത്രക്കാര്‍ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് എറണാകുളത്ത് എത്താന്‍ സഹായകരം ആകണം എന്നാ ലക്ഷ്യത്തോടെ 2012 ഇല്‍ ഈ പെര്‍മിറ്റ്‌ സുപ്പര്‍ ഫാസ്റ്റ് ആയിട്ട് ഉയര്‍ത്തപ്പെട്ടു..2012 നവംബര്‍ 23 മുതല്‍ KL 34 B 8688 എന്ന നമ്പരില്‍ ഉള്ള ബസ് സുപ്പര്‍ ഫാസ്റ്റ് ആയി ഓടിത്തുടങ്ങി………..
പുനലൂര്‍ നിന്ന് രാവിലെ 5.20 നു പുറപ്പെട്ട് പത്തനംതിട്ട ,കോഴഞ്ചേരി ,മല്ലപ്പള്ളി, കറുകച്ചാല്‍ ,കോട്ടയം, ഏറ്റുമാനൂര്‍ ,, തലയോല പറമ്പ് വഴി കൃത്യം 9.30 നു എറണാകുളത്ത് എത്തി ചേരുന്നതാണ് …തുടര്‍ന്ന്‍ ഉച്ച തിരിഞ്ഞ് 2.40 നു പുറപ്പെട്ട് 6.00 മണിക്ക് പത്തനംതിട്ടയിലും 7.10 നു പുനലൂര്‍ എത്തി ട്രിപ്പ്‌ അവസാനിപ്പിക്കുന്നു ..