കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി. “റിലേ സർവ്വീസുകൾ” ആരംഭിക്കുന്നു…
For updated timings visit: www.kbuses.in
New post: visit https://www.kbuses.in/blog/topics/ksrtc-relay-bus-updated-time.kbus
കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി “റിലേ സർവ്വീസുകൾ” ആരംഭിക്കുന്നു. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സർവ്വീസിനെക്കുറിച്ച് ആലോചിക്കാൻ കെ.എസ്.ആർ.ടി.സി-യെ പ്രേരിപ്പിച്ചത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുന്നത്. രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം ഏർപ്പെടുത്തുക. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കി കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്കുള്ള ബസുകളുടെ സമയക്രമം
5:00, 6:00, 7:00, 8:00, 9:00, 10:00, 11:00, 12:00, 13:00, 14:00
തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സുകളുടെ സമയക്രമം
4:40, 5:40, 6:40, 7:40, 8:40, 9:40, 10:40, 11:40, 12:40, 13:40
യാത്രക്കാർക്ക് ഈ സർവ്വീസ് സംബന്ധിച്ച നിർദ്ദേശങ്ങൾക്കും അന്വേഷണങ്ങൾക്കുമായി;
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation
വാട്സാപ്പ് നമ്പർ – 8129562972
വെബ് സൈറ്റ് : www.keralartc.com
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
എന്നീ മാർഗ്ഗങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെടാവുന്നതാണ്.