KSRTC Intra district services started

ജില്ലയ്ക്കുള്ളിൽ കെഎസ്ആർടിസി ഓടിത്തുടങ്ങി; മാസ്കും സാനിറ്റൈസറും നിർബന്ധം

തിരുവനന്തപുരം∙ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകൾ ജില്ലകള്‍ക്കുള്ളില്‍ സർവീസ് ആരംഭിച്ചു. 50% നിരക്കു വർധനയോടെ രാവിലെ 7.00– 11.00, വൈകിട്ട് 4.00 – 7.00 സമയങ്ങളിലായി ജില്ലയ്ക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലേക്കാകും സർവീസ്. പതിനാല് ജില്ലകളിലായി 1850 ഒാര്‍ഡിനറി ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 499 എണ്ണം.

യാത്രക്കാര്‍  നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകിയിട്ടേ ബസില്‍ കയറാവുവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പന്ത്രണ്ട് രൂപയായിരിക്കും മിനിമം ചാര്‍ജ്.

എന്നാൽ, സ്വകാര്യ ബസുകൾ സർവീസിനു തയാറായിട്ടില്ലാത്തതിനാൽ വടക്കൻ ജില്ലകളിൽ പൊതുഗതാഗതം സാധാരണ നിലയിലാകാൻ ഇടയില്ല. സർക്കാർ കൂടുതൽ ഇളവു അനുവദിക്കണമെന്നാണു ബസുടമ സംയുക്ത സമിതിയുടെ വാദം. .