പ്രതിസന്ധി നിറഞ്ഞ ഈ കോവിഡ് കാലഘട്ടത്തിലും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്ന് ബാംഗ്ളൂരിലേക്കും തിരികെയും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രസ്തുത സർവീസുകളെല്ലാം തന്നെ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതിനകം ഏർപ്പാടാക്കിയിട്ടുണ്ട്. പ്രസ്തുത സർവീസുകൾ എല്ലാം തന്നെ 26.09.2020 വരെ തുടരുന്നതാണ്. പ്രസ്‌തുത സർവീസുകളുടെ വിശദമായ വിവരങ്ങൾ താഴെ ചേർക്കുന്നു. എല്ലാ മാന്യ യാത്രക്കാരും കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ15:00 തിരുവനന്തപുരം – ബാംഗ്ലൂർ (പാലക്കാട് – സേലം)17:16 തിരുവനന്തപുരം – ബാംഗ്ലൂർ (കോഴിക്കോട് – മൈസൂർ) 17:30 കോട്ടയം – ബാംഗ്ലൂർ (പാലക്കാട് – സേലം)17:32 പത്തനംതിട്ട – ബാംഗ്ലൂർ (പാലക്കാട് – സേലം)16:46 എറണാകുളം – ബാംഗ്ലൂർ (സുൽത്താൻ ബത്തേരി-മൈസൂർ)20:00 തൃശ്ശൂർ – ബാംഗ്ലൂർ (പാലക്കാട് – സേലം)21:00 പാലക്കാട് – ബാംഗ്ലൂർ ( സേലം)07:35 കണ്ണൂർ – ബാംഗ്ലൂർ (വിരാജ്പേട്ട)08:02 കോഴിക്കോട് – ബാംഗ്ലൂർ (സുൽത്താൻ ബത്തേരി)ബാംഗ്ലൂരിൽ നിന്നു സർവ്വീസുകൾ15:32 തിരുവനന്തപുരം(സേലം – പാലക്കാട്)16:01 തിരുവനന്തപുരം (മൈസൂർ- കോഴിക്കോട്)18.04 കോട്ടയം (സേലം – പാലക്കാട്)19:32 പത്തനംതിട്ട (സേലം – പാലക്കാട്)19:01 എറണാകുളം (മൈസൂർ- കോഴിക്കോട്)20:00 തൃശ്ശൂർ (സേലം – പാലക്കാട്)21:00 പാലക്കാട് ( സേലം)23:06 കണ്ണൂർ (വിരാജ്പേട്ട)23:45 കോഴിക്കോട് (സുൽത്താൻ ബത്തേരി)ഈ സർവീസുകൾ സംബന്ധിച്ച സംശയനിവാരണത്തിനും അഭിപ്രായസമർപ്പണത്തിനും കെ.എസ്.ആർ.ടി.സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം നമ്പറുകളിലും (0471 – 2463799, 9447071021) ഔദ്യോഗിക വാട്‍സ്ആപ്പ് നമ്പറിലും (8129562972) ബന്ധപ്പെടാവുന്നതാണ്..