സ്ഥാനത്ത് ബസുകളുടെ ആയുസ്സ് 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കിയതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. പെട്രോളിയം ഇന്ധനമുപയോഗിച്ച് ഓടുന്ന ബസുകളുടെ അനുവദനീയ കാലപരിധി കൂട്ടരുതെന്ന വിദഗ്ധാഭിപ്രായം അവഗണിച്ചുള്ള നടപടി യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ആക്ഷേപം.
ആലുവ സ്വദേശി പി.ഡി. മാത്യു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 2014-ലും സമയപരിധി കൂട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിദഗ്ധസമിതിയുടെ അഭിപ്രായം തേടി.
കാലപരിധി കൂട്ടരുതെന്നായിരുന്നു റിപ്പോര്‍ട്ട്. അക്കാര്യം മോട്ടോര്‍വാഹനവകുപ്പിലെ ഗവേഷണ വിഭാഗത്തിനുവിട്ടു. അവരും ആയുസ്സ് കൂട്ടുന്നതിനെ എതിര്‍ത്തു. 15 വര്‍ഷത്തില്‍നിന്ന് 12 വര്‍ഷമായി കുറയ്ക്കണമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് ആവശ്യം തള്ളിയത്.
മുമ്പത്തെ പഠനങ്ങളെ അവഗണിച്ചാണ് ബസിന്റെ ആയുസ്സ് കൂട്ടി സര്‍ക്കാര്‍ കരടുവിജ്ഞാപനം കൊണ്ടുവന്നത്. ഹര്‍ജിക്കാരുന്നയിച്ച എതിര്‍പ്പവഗണിച്ച് കരട് അന്തിമമാക്കിയെന്നാണ് ആക്ഷേപം. ബസിന്റെ അനുവദനീയകാലപരിധി കൂട്ടിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.