CC ബസുകളെ കുറിച്ച് കുറച്ചു കാര്യങ്ങൾ

കിട്ടിയ ഗ്യാപ്പിൽ എല്ലാ CC ബസികളെയും അടിച്ചു താഴ്ത്തിയിട്ടു “സൗകര്യം അല്പം കുറവായാലും ഞങ്ങൾക്ക് KSRTC മതി” എന്ന് രാവിലെ മുതൽ ഡയലോഗ് ഇടുന്നവർ ഓർക്കേണ്ട കുറച്ചു കാര്യങ്ങൾ…

1 – കല്ലട മാത്രമല്ല CC സർവിസ് നടത്തുന്നത്… A1 ; ORANGE ; YATHRA ; GREEN LINE ; YBM ഒക്കെ കുറഞ്ഞ കാലം കൊണ്ട് നല്ല സർവീസ് തന്ന് നമ്മുടെ മനസ്സിൽ കയറി പറ്റിയ ബസുകൾ ആണ്..

2 – നിരക്കുകളിൽ ഉള്ള വ്യത്യാസം… സ്പെഷ്യൽ ദിവസങ്ങൾ ഒഴികെ മറ്റു ദിവസങ്ങളിൽ KSRTC നടത്തുന്ന സർവീസുകളിലും കുറഞ്ഞ റേറ്റിൽ ആണ് പ്രൈവറ്റ് CC സർവിസ് നടത്തുന്നത്

3 – 10 – ഓ 20 ഓ KSRTC ബസുകൾ കൊണ്ട് ഒരിക്കലും ആയിരക്കണക്കിന് ആളുകളെ ലക്ഷ്യ സ്ഥാനത്തു എത്തിക്കാൻ സാധിക്കില്ല…

4 – ഇപ്പോളും KSRTC യുടെ മെയിൻ ഇന്റർ സ്റ്റേറ്റ് സെക്ടർ എന്ന് പറയുന്നത് ബാംഗ്ലൂർ & കോയമ്ബത്തൂർ ആണ്.. ചെന്നൈക്കൊ ഹൈദരാബാദിനോ ബസുകൾ ഇല്ല എന്നതും ഓർക്കണം…

5 – KSRTC ബസുകളോട് അല്പം ഇഷ്ടകൂടുതൽ ഉള്ള വ്യക്തി എന്ന നിലയിൽ ഒരു കാര്യം പറയട്ടെ ; നമുക്ക് KSRTC യും വേണം പ്രൈവറ്റും വേണം… എതിർ അഭിപ്രായം ഉള്ളവർ ദേശസാൽക്കൃത റൂട്ടുകളിലെ കാര്യം ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും…അത് പോലെ തന്നെ ഇൻഷുറൻസ് ഇല്ലാതെ ഓടിയ KSRTC വോൾവോ 2 ആഴ്ച മുന്നേ MVD പിടിച്ചതും മറക്കണ്ട

6 – നമ്മുടെ ചേട്ടന്മാരെയും അനിയത്തിമാരെയും ഒക്കെ പല നാടുകളിൽ പലപ്പോഴും ഉത്തരവാദിത്തത്തോടെ എത്തിച്ച ചരിത്രവും കല്ലടക്കുണ്ട്…വിശ്വാസത്തോടെ പെണ്മക്കളെ കല്ലട ബസിൽ കയറ്റി വിടുന്ന കാഴ്ച ഒന്ന് പുറകോട്ട് ചിന്തിച്ചാൽ ഓർത്ത് എടുക്കാൻ സാധിക്കും.. അവർ ചെയ്ത തെണ്ടിതരത്തെ ന്യായെകരിക്കുന്നതല്ല… പക്ഷെ ആർക്കും നന്നാവാൻ ഒരു അവസരം കൊടുത്ത ചരിത്ര ഉണ്ടല്ലോ നമുക്ക്..